ജില്ലയില്‍ വ്യാപക റെയ്ഡ്; ഒമ്പതു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
1590374
Wednesday, September 10, 2025 12:07 AM IST
കോട്ടയം: അനധികൃത പണമിടപാടുകരെ പിടികൂടുന്നതിനായി ജില്ലയില്‍ വ്യാപക റെയ്ഡില്‍ ഒമ്പതു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രേഖകളും പണവും പോലീസ് പിടികൂടി. ഗവ. അംഗീകൃത ലൈസന്‍സോ അധികാര പത്രമോ ഇല്ലാതെ പണം അമിതപലിശയ്ക്ക് കൊടുക്കുന്ന അനധികൃത പണം ഇടപാടുകാരെ ലക്ഷ്യമിട്ട് എറണാകുളം റേഞ്ച് ഡിഐജി സതീഷ് ബിനോയുടെ നിര്‍ദേശപ്രകാരം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
ഗാന്ധിനഗര്‍, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, കിടങ്ങൂര്‍, പാലാ, കോട്ടയം വെസ്റ്റ്, അയര്‍ക്കുന്നം, ചങ്ങനാശേരി, ചിങ്ങവനം സ്റ്റേഷനുകളിലായി നടത്തിയ റെയ്ഡില്‍ നിരവധി തീറാധാരം, ബ്ലാങ്ക് ചെക്കുകള്‍, കാഷ് ചെക്കുകള്‍, ആര്‍സി ബുക്കുകള്‍, വാഹനങ്ങളുടെ സെയിൽ ലെറ്ററുകള്‍, മുദ്രപത്രങ്ങള്‍, റവന്യു സ്റ്റാമ്പ് പതിപ്പിച്ച എഗ്രിമെന്റുകള്‍, പാസ്പോര്ട്ടുകള്, വാഹനങ്ങള്‍ എന്നിങ്ങനെ അനധികൃതമായി കൈവശം വച്ചിരുന്ന രേഖകളും ആസ്തികളും പിടിച്ചെടുത്തിട്ടുണ്ട്.
ഗാന്ധിനഗര്‍ സ്റ്റേഷന് പരിധിയില്‍ അങ്ങാടിപ്പള്ളി ഓടങ്കല്‍ വീട്ടില്‍ എ. കമാലിന്റെ (50) വീട്ടില്‍നിന്നു മാത്രമായി അനധികൃത ഇടപാടുകള്‍ക്കായി സൂക്ഷിച്ച 20,07,400 രൂപയും നിരവധി രേഖകളും ഒരു ഇന്നോവ കാറും നാല് ടൂവീലറുകളും ഗാന്ധിനഗര്‍ പോലീസ് പിടിച്ചെടുത്തു. പന ന്പാലത്ത് തട്ടുകട നടത്തിവന്നിരുന്ന കമാല്‍ ഇതിന്റെ മറവിലാണ് പണമിടപാടുകള്‍ നടത്തിയി രുന്നത്.
കാഞ്ഞിരപ്പള്ളിയില്‍ വേങ്ങന്താനം കണ്ണാമുണ്ടയില്‍ സജിമോന്‍ തോമസിന്റെ വീട്ടില്‍നിന്ന് അനധികൃത ഇടപാടുകള്‍ക്കായി സൂക്ഷിച്ച 93,500 രൂപയും നിരവധി അനധികൃത പണയരേഖകളും കാഞ്ഞിരപ്പള്ളി പോലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.