കുടവെച്ചൂർ പള്ളിയിൽ തിരുനാൾ ഇന്ന്
1590030
Monday, September 8, 2025 7:11 AM IST
കുടവെച്ചൂർ: കുടവെച്ചൂർ സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ ആറിന് വിശുദ്ധകുർബാന: ഫാ. ആന്റണി കളത്തിൽ, ഏഴിന് വിശുദ്ധ കുർബാന: ഫാ. സെബാസ്റ്റ്യൻ മാണിക്കത്താൻ, എട്ടിന് വിശുദ്ധ കുർബാന: ഫാ.ജോർജ് തേലേക്കാട്ട്, ഒൻപതിന് വിശുദ്ധ കുർബാന: ഫാ.ജോസ് വല്ലയിൽ,10ന് തിരുനാൾ കുർബാന: ഫാ. വിപിൻ കുരിശുതറ മുഖ്യകാർമികത്വം വഹിക്കും. ഫാ. സച്ചിൻ മാമ്പുഴക്കൽ , ഫാ. ജോസഫ് മേച്ചേരി എന്നിവർ സഹകാർമികരാകും.
ഉച്ചകഴിഞ്ഞ് രണ്ടിന് വിശുദ്ധ കുർബാന:: ഫാ. ജോസഫ് മാക്കോതക്കാട്ട്, മൂന്നിന് വിശുദ്ധ കുർബാന: ഫാ.ജിത്ത് പള്ളിപ്പാട്ട്, തിരുനാൾ പ്രദക്ഷിണം. തുടർന്ന് വിശുദ്ധ കുർബാന: ഫാ.സുരേഷ് മൽപ്പാൻ.
നാളെ മരിച്ചവരുടെ ഓർമദിനം. രാവിലെ ആറിനും 9.30നും വിശുദ്ധ കുർബാന: ഫാ.സനീഷ് കാഞ്ഞിരക്കാട്ടുകരി, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന: ഫാ.ജിനുപള്ളിപ്പാട്ട്.15ന് എട്ടാമിടം തിരുനാളോടെആഘോഷങ്ങൾക്ക് സമാപനമാകും.
വൈക്കം, കോട്ടയം, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന തീർത്ഥാടകർക്കായി യാത്രാസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.