പരാതിരഹിത ഓണം: സഹകരണമേഖലയ്ക്ക് പ്രധാന പങ്കെന്ന് മന്ത്രി വാസവന്
1590307
Tuesday, September 9, 2025 6:54 AM IST
സഹകരണ അംഗ സമാശ്വാസപദ്ധതി സഹായവിതരണം
കോട്ടയം: ഈ വര്‍ഷം പരാതിരഹിതമായി ഓണം ആഘോഷിക്കാന്‍ അവസരമൊരുക്കുന്നതില്‍ സഹകരണമേഖല പ്രധാന പങ്കുവഹിച്ചെന്ന് മന്ത്രി വി.എന്‍. വാസവന്. സഹകരണ അംഗ സമാശ്വാസ പദ്ധതിയുടെ ജില്ലാതല സഹായവിതരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 1,800 സഹകരണ സംഘങ്ങള്‍വഴി ഉത്പന്നങ്ങള്‍ സമാഹരിച്ച് വിപണിയില്‍ സജീവമായി ഇടപെടാന്‍ സഹകരണ മേഖലയ്ക്ക് സാധിച്ചു. അംഗ സമാശ്വാസ പദ്ധതി വേറിട്ട മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തന മികവിന് സംസ്ഥാനതല പുരസ്കാരം നേടിയ പാമ്പാടി സര്‍വീസ് സഹകരണ ബാങ്ക്, പനച്ചിക്കാട് റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക്, കോട്ടയം ജില്ലാ സഹകരണ ആശുപത്രി സംഘം എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു.
സംസ്ഥാന സഹകരണ യൂണിയന് ഡയറക്ടര്‍ കെ.എം. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ മുഖ്യപ്രഭാഷണം നടത്തി.
സര്‍ക്കിള്‍ സഹകരണ യൂണിയന് അധ്യക്ഷരായ പി. സതീഷ്ചന്ദ്രന് നായര്‍, ജോണ്സണ് പുളിക്കീല്‍, ടി.സി. വിനോദ്, ജയിംസ് വര്‍ഗീസ്, ജോയിന്റ് രജിസ്ട്രാര്‍ പി.പി. സലിം, എന്നിവര്‍ പങ്കെടുത്തു.