അച്ചായന്‍സ് ഗോള്ഡിന് പുതിയ ഷോറൂം വാഗമണ്ണില്‍
1590111
Tuesday, September 9, 2025 12:21 AM IST
വാഗമണ്‍: അച്ചായന്‍സ് ഗോള്‍ഡിന്റെ 29-ാമത് ഷോറൂം വാഗമണ്ണില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നടിയും എഎംഎംഎ (അമ്മ) പ്രസിഡന്റുമായ ശ്വേത മേനോനും അച്ചായന്‍സ് ഗോള്‍ഡ് എംഡി ടോണി വര്‍ക്കിച്ചനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ മാനേജര്‍ ഷിനില്‍ കുര്യന് അധ്യക്ഷതവഹിച്ചു. ഉദ്ഘാടനത്തില്‍ പങ്കെടുത്ത 10 ഭാഗ്യശാലികള്‍ക്ക് നറുക്കെടുപ്പിലൂടെ കാഷ് പ്രൈസ് സമ്മാനമായി നല്കി. കലാകാരന് വിഷ്ണു വിന്റെ ഫ്യൂഷനും നടത്തി.