കുരിശുകവലയിലെ കുഴി കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
1590071
Monday, September 8, 2025 11:42 PM IST
കാഞ്ഞിരപ്പള്ളി: കുരിശുകവലയിലെ കുഴി കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണിയാകുന്നു. ദേശീയപാത 183ല്‍ കുരിശുങ്കലിന് സമീപം ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മുന്പിലെ നടപ്പാതയിലെ ഓടയുടെ മുകളിലെ സ്ലാബ് തകര്‍ന്നാണ് കുഴി രൂപപ്പെട്ടത്.
ഒരാഴ്ചയിലധികമായി അപകടാവസ്ഥയില്‍ സ്ലാബ് തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട്. അപകടമുണ്ടാകാതിരിക്കാന്‍ കമ്പ് നാട്ടിവയ്ക്കുകയും പിന്നീട് ബോര്‍ഡ് എടുത്ത് കുഴി മറച്ചുവച്ചിരിക്കുകയുമാണ്. ഈ ഭാഗത്ത് നിരവധി സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കാല്‍നടയായും വാഹനങ്ങളിലും നിരവധി ആളുകളെത്തുന്നുണ്ട്. രാത്രികാലങ്ങളിലടക്കം കാല്നാടയായി യാത്രക്കാരും സ്ഥാപനങ്ങളിലെ ജീവനക്കാരും കടന്നുപോകുന്ന ഭാഗമാണിത്. അപകടമുണ്ടാകുന്നതിന് മുന്‍പ് സ്ലാബ് മാറ്റി സ്ഥാപിക്കാന്‍ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.