അയ്യൻകാളി നവോത്ഥാന നായകന്: പി.എസ്. പ്രശാന്ത്
1590038
Monday, September 8, 2025 7:19 AM IST
ചങ്ങനാശേരി: സാമൂഹിക വ്യവസ്ഥിതിയില്‍ ഇന്നു ലോകത്തിനു തന്നെ മാതൃകയായി കേരളം മാറാനുള്ള കാരണം അയ്യൻകാളിയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. കെപിഎംഎസ് ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തില്‍ അയ്യൻകാളി ജയന്തിയുടെ ഭാഗമായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയന് പ്രസിഡന്റ് സന്തോഷ് കുമാര്‍ പായിപ്പാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. കരുണാകരന്, അഖില കേരള ഹിന്ദു സാംബവ മഹാസഭ ജനറല്‍ സെക്രട്ടറി എം.ടി. സനേഷ്, തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, പുതൂര്‍പ്പള്ളി ജുമാമസ്ജിദ് പ്രസിഡന്റ് ടി.പി. അബ്ദുല്‍ ഹമീദ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.