പ്രിന്‍സ് ലൂക്കോസിന്റെ നിര്യാണത്തില്‍ അനുശോചനം
1590320
Tuesday, September 9, 2025 7:16 AM IST
ചങ്ങനാശേരി: കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം അഡ്വ. പ്രിന്‍സ് ലൂക്കോസിന്റെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി കുര്യന് തൂമ്പുങ്കല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന വൈസ് ചെയര്മാന് കെ.എഫ്. വര്‍ഗീസ്, വി.ജെ. ലാലി, സി.ഡി. വത്സപ്പന്‍, ചെറിയാന് ചാക്കോ, ജോര്‍ജുകുട്ടി മാപ്പിളശേരി, ആര്. ശശിധരന് നായര്‍, സിബി ചാമക്കാല, കെ.എ. തോമസ്, ജോബിന് എസ്. കൊട്ടാരം, വര്‍ഗീസ് വാരിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
ഔദ്യോഗിക ദുഃഖാചരണം പാര്‍ട്ടി ചെയര്മാന് പ്രഖ്യാപിച്ചതനുസരിച്ച് 14വരെയുള്ള നിയോജക മണ്ഡലത്തിലെ പരിപാടികള്‍ മാറ്റിവച്ചതായി നിയോജകമണ്ഡലം സെക്രട്ടറി അറിയിച്ചു.