കു​റ​വി​ല​ങ്ങാ​ട്: ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ നി​ല​പാ​ടു​ക​ൾ​ക്ക​പ്പു​റം ക്രി​സ്തു​വി​നെ ല​ക്ഷ്യം​വ​യ്ക്കു​ന്ന​വ​നാ​ക​ണം ക്രൈ​സ്ത​വ​നെ​ന്ന് പാ​ലാ മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി സി​ഇ​ഒ റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ൽ. മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ ഏ​ഴാം ദി​നം വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.