ത്രേസ്യാമ്മ മാത്യുവിനെ ആദരിച്ചു
1590031
Monday, September 8, 2025 7:11 AM IST
കടുത്തുരുത്തി: സീറോ മലബാര്‍ സഭയുടെ മികച്ച സാമൂഹിക പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് ലഭിച്ച മിസ് ത്രേസ്യാമ്മ മാത്യുവിനെ ആദരിച്ചു.കടുത്തുരുത്തി റീജണിന്റെ നേതൃത്വത്തില്‍ കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രോജക്റ്റ് മനേജര്‍ പോള്‍സണ്‍ കൊട്ടാരത്തില്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ആര്. സിദ്ധാര്‍ഥ്, പഞ്ചായത്തംഗംങ്ങളായ ജാന്‍സി സണ്ണി, ഷീജ സജി, സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോഷി, റീജണല്‍ ലീഡര്‍ റ്റീനു ഫ്രാന്‍സിസ്, യൂണിറ്റ് ഓഫീസര്‍മാരായ ബിന്‍സി ബിജു, സുമ ബാബു ത ുടങ്ങിയവര്‍ പ്രസംഗിച്ചു.