ഓണപ്പാട്ടുമായി കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മെയ്സൺ മുരളി
1590317
Tuesday, September 9, 2025 7:16 AM IST
വൈക്കം: ഓണപ്പുടവയും ഓണക്കളികളും ഓണസദ്യയും മിഴിവേകുന്ന ഓണാഘോഷവേളയിൽ ഗൃഹാതുരത്വമുണർത്തുന്ന ഓണപ്പാട്ടുമായി കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ. ഓണാഘോഷം കളറാക്കാൻ വൈക്കം നഗരസഭ കൃഷി ഭവനിലെ കൃഷി ഓഫീസർ ഇൻ-ചാർജ് മെയ്സൺ മുരളിയാണ് ഓണപ്പാട്ടിലൂടെ ശ്രദ്ധേയനായത്.
മെയ്സൺ മുരളി എഴുതി ഈണമിട്ട് ചലച്ചിത്ര പിന്നണി ഗായകൻ വി. ദേവാനന്ദ് ആലപിച്ച "ഈ നാടിൻ തുടിതാളം' എന്ന ഓണപ്പാട്ട് ഇതിനകം ആസ്വാദക മനസിൽ ഇടംപിടിച്ചുകഴിഞ്ഞു.
ഓണപ്പാട്ടിന്റെ പ്രകാശനം വൈക്കം നഗരസഭ അങ്കണത്തിൽ നടന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ് എന്നിവർ ചേർന്ന് നിർവഹിച്ചു. ചലച്ചിത്രപിന്നണിഗായകൻ വി. ദേവാനന്ദ്, ഗാനരചയിതാവ് മെയ്സൺ മുരളി, നഗരസഭാ കൗൺസിലർമാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.