മോഹന്‍ലാല്‍ കുമരകത്ത്
1594910
Friday, September 26, 2025 6:41 AM IST
കുമരകം: ചലച്ചിത്രതാരം മോഹന്‍ലാല്‍ കുമരകത്തെത്തി. ഗോകുലം ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ ദൃശ്യം മൂന്നിന്റെ ഷൂട്ടിംഗിനാണ് താരം എത്തിയത്. ഇന്നലെ രാവിലെ 11.30ന് എത്തിയ താരത്തെ റിസോര്‍ട്ട് ജിഎം സോബി ജോര്‍ജും ഡിജിഎം മനോജ് കുമാറും റിസോര്‍ട്ട് സ്റ്റാഫുകളും ചേര്‍ന്ന് സ്വീകരിച്ചു.
മോഹന്‍ലാലിനൊപ്പം ചിത്രത്തിന്റെ സംവിധായകന് ജിത്തു ജോസഫ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, സഹതാരങ്ങളായ മീന, എസ്തര് അനില്‍, അന്‍സിബ ഹസന്, അഡ്വ. ശാന്തി തുടങ്ങിയവരും എത്തിയിരുന്നു. ഷൂട്ടിംഗിനു ശേഷം ചിത്രത്തിന്റെ തൊടുപുഴ ഷെഡ്യൂളിനായി താരം വൈകുന്നേരത്തോടെ മടങ്ങി.