ഭിന്നശേഷി അവകാശ സംരക്ഷണം: നെറ്റ്വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു
1594919
Friday, September 26, 2025 7:00 AM IST
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നെറ്റ്വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു. അന്ധ-ബധിര ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല നെറ്റ് വര്‍ക്ക് മീറ്റിംഗിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ സംസ്ഥാന ബാലാവകാശ കമ്മീഷനംഗം സിസിലി ജയിംസ് നിര്‍വഹിച്ചു. ഫാ. സുനില്‍ പെരുമാനൂര്‍ അധ്യക്ഷത വഹിച്ചു.
സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യ അഡ്വക്കസി ആന്‍ഡ് നെറ്റ്വര്‍ക്ക് വിഭാഗം മേധാവി പരാഗ് നാംദിയോ, കെഎസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, തോമസ് കൊറ്റോടം, തിരുവനന്തപുരം മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ബെത്തേരി ശ്രേയസ് എന്നീ സംഘടനകളില്‍നിന്നുള്ള പരിശീലകരും മാതാപിതാക്കളും കെഎസ്എസ്എസ് സമുഹാധിഷ്ഠിത പുനരധിവാസ പദ്ധതി അംഗങ്ങളും ഫെഡറേഷന് ഭാരവാഹികളും മീറ്റിംഗില്‍ പങ്കെടുത്തു.