ഏഴുകോടിയുടെ പദ്ധതി : പത്തനാട്-ചിറയ്ക്കപ്പാറ റോഡ് നവീകരണം ഇന്നു തുടങ്ങും
1594664
Thursday, September 25, 2025 7:05 AM IST
പത്തനാട്: പത്തനാട് -താഴത്തുവടകര-ചിറയ്ക്കപ്പാറ റോഡ് നവീകരണം ഇന്നു തുടങ്ങും. ഏഴുകോടി രൂപ മുടക്കിയാണ് റോഡ് നിര്‍മാണം നടത്തുന്നത്. ഇന്നു വൈകുന്നേരം അഞ്ചിന് മുണ്ടത്താനം ജംഗ്ഷനില്‍ ചേരുന്ന സമ്മേളനത്തില്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കും.
കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് റംല ബീഗം, വെള്ളാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അനൂപ് തുടങ്ങിയവര്‍ പ്രസംഗിക്കും. കാലങ്ങളായി തകര്‍ന്നുകിടന്ന ഈ റോഡിലൂടെയുള്ള വാഹനസഞ്ചാരം ഏറെ ദുരിതപൂര്‍ണമായിരുന്നു.