ഞീഴൂര്‍ പഞ്ചായത്തിലേക്ക് ബിജെപി ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തി
1594358
Wednesday, September 24, 2025 7:32 AM IST
ഞീഴൂര്‍: ഞീഴൂര്‍ പഞ്ചായത്തിലേക്ക് ബിജെപിയുടെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നിഫാം ഉടന്‍ അടച്ചുപൂട്ടണമെന്നും 25 ലക്ഷം രൂപ മുടക്കി നവീകരിച്ച കമ്യൂണിറ്റി ഹാള്‍ തകര്‍ന്നു വീണതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി ധര്‍ണ നടത്തിയത്.
ബിജെപി ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്രകാശിന്റെ അധ്യക്ഷതയില്‍ നടന്ന സമരം കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് ഷിജോ സെബാസ്റ്റ്യന്‍, ജയചന്ദ്രന് കൊക്കാലിങ്കല്, ജോയ് തോമസ് മണലേല്‍, സുനേഷ് കാട്ടാന്പാക്ക്, സുരേഷ് കൊച്ചുപുരയ്ക്കല്‍, രഞ്ചിത്ത് രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.