നാട്ടകത്ത് വസ്തുകച്ചവടത്തിന്റെ പേരില്‍ പണം തട്ടിയയാൾ അറസ്റ്റിൽ
1594348
Wednesday, September 24, 2025 7:20 AM IST
നാട്ടകം: വസ്തു കച്ചവടത്തിന്റെ പേരില്‍ വിവിധ പ്രദേശങ്ങളില്‍ പലരില്‍നിന്നായി പണം തട്ടിയെടുത്തയാളെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെ തട്ടിപ്പ് വെളിച്ചത്തായതിനെത്തുടര്ന്ന് നാട്ടുകാര്‍ നാട്ടകം വില്ലേജ് ഓഫീസിന് സമീപമുള്ള കടയില്‍ ഇയാളെ പൂട്ടിയിട്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ആലപ്പുഴ സ്വദേശി പ്രകാശ് (54) ആണ് അറസ്റ്റിലായത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് ചിങ്ങവനം പോലീസ് അറിയിച്ചു.