ബസ് സർവീസ് പുനരാരംഭിച്ചു
1594688
Thursday, September 25, 2025 11:41 PM IST
കാഞ്ഞിരപ്പള്ളി: എരുമേലി - മാങ്കുളം - വിഴിക്കത്തോട് വഴിയുള്ള കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിച്ചു. ഇതു സംബന്ധിച്ച് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിവേദനം നൽകിയിരുന്നു. കെഎസ്ആർടിസി ബസിന് കല്ലറകാവ് ജംഗ്ഷനിൽ സ്വീകരണം നൽകി. ജോയി മുണ്ടാമ്പള്ളി, ലാൽജി മാടത്താനിക്കുന്നേൽ, വിൽസൺ ജേക്കബ് അമ്പാട്ടുപറമ്പിൽ, ജോസക്കുട്ടി കുറ്റുവേലിൽ, തോമാച്ചൻ ചിറ്റടിയിൽ, ജോബി മടുക്കക്കുഴി, പ്രേംസൺ മണ്ണംപ്ലാക്കൽ, ബെന്നി ചാക്കോ അമ്പാട്ടുപറമ്പിൽ, വിൻസ് വെട്ടിക്കാട്ട് എന്നിവർ പങ്കെടുത്തു.