തേന്‍ സംഭരണകേന്ദ്രം നിർമാണോദ്ഘാടനം
1594446
Wednesday, September 24, 2025 11:36 PM IST
പാലാ: പ്രാദേശികമായി കര്‍ഷകരുടെ കൂട്ടായ്മയില്‍ രൂപീകൃതമാകുന്ന കര്‍ഷക ഉത്പാദക കമ്പനികളുടെ കാര്‍ഷിക സംരംഭങ്ങള്‍ക്ക് സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ നാഗേഷ് കുമാര്‍ അനുമാല. നബാര്‍ഡിന്റെ അംഗീകാരത്തോടെ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ രൂപീകൃതമായ പാലാ ഹരിതം ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി അന്തീനാട് ഹണി ലാൻഡില്‍ ആരംഭിക്കുന്ന തേന്‍ സംസ്കരണ കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മം വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് നിര്‍വഹിച്ചു. നബാര്‍ഡ് ജില്ലാ മാനേജര്‍ റെജി വര്‍ഗീസ് ഓഹരി ഉടമകള്‍ക്കുള്ള ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, പഞ്ചായത്തംഗങ്ങളായ സ്മിത ഗോപാലകൃഷ്ണന്, ലിസമ്മ തോമസ്, പിഎസ്ഡബ്ല്യുഎസ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, എഫ്പിഒ ഡിവിഷന് മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍, പാലാ ഹരിതം കര്‍ഷക കമ്പനി ചെയര്മാന് തോമസ് മാത്യു, വൈസ് ചെയര്മാന് ജിമ്മി ജോസഫ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മനു മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.
തേന്‍ സംസ്കരണകേന്ദ്രത്തിനു സ്ഥലം വിട്ടുനല്‍കിയ ലില്ലിക്കുട്ടി ജോണ്‍ കാഞ്ഞിരത്തുങ്കലിനെ ചടങ്ങില്‍ ആദരിച്ചു. സംസ്കരണ കേന്ദ്രത്തിന് ആദ്യഘട്ടത്തില്‍ 75 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.