പുത്തന്‍പള്ളി സബ് സെന്റർ ഉദ്ഘാടനം
1594659
Thursday, September 25, 2025 7:05 AM IST
കടുത്തുരുത്തി: കല്ലറ കുടുംബരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള പുത്തന്‍പള്ളി സബ് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.വി. സുനില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി മനോജ്, പഞ്ചായത്ത് സെക്രട്ടറി കെ.പി. യാശോധരന്, പഞ്ചായത്തംഗങ്ങളായ ജോയ് കോട്ടയില്‍, വി.കെ. ശശികുമാര്‍, മിനി ജോസ്, ജനപ്രധിനിധികള്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ ജ്വാല ജാഷ എന്നിവര്‍ പ്രസംഗിച്ചു.
2024-25 സാമ്പത്തിക വര്‍ഷത്തിലെ ഹെല്‍ത്ത് ഗ്രാന്റില്‍ ഉള്‍പ്പെടുത്തി 54 ലക്ഷം രൂപ മുടക്കിയാണ് രണ്ടു വര്‍ഷംകൊണ്ട് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് കെട്ടിടം നിര്‍മിച്ചതെന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.
സ്റ്റാഫ് നഴ്സ്, പാര മെഡിക്കല്‍ സ്റ്റാഫ്, ആശാ വര്‍ക്കര്‍മാര്‍, ജെഎച്ച്ഐ, ആഴ്ചയില്‍ ഒരിക്കല്‍ ഡോക്ടറുടെ സേവനം എന്നിവ സബ്സെന്ററില്‍ ഉണ്ടായിരിക്കും. കല്ലറ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് സബ്സെന്ററിന്റെ പ്രയോജനം ലഭിക്കും.