ആടുജീവിതത്തിനു വേണ്ടത്ര പരിഗണന ലഭിച്ചോ? കിട്ടിയതെല്ലാം വലിയ നേട്ടങ്ങളെന്നു പ്രശസ്ത സംവിധായകന് ബ്ലെസി
1594349
Wednesday, September 24, 2025 7:32 AM IST
ചങ്ങനാശേരി: ചെറിയ ഒരു ഗ്രാമത്തില്‍നിന്നും മലയാള സിനിമയിലേക്ക് എത്തിയ തനിക്കിതുവരെ കിട്ടിയ അംഗീകാരങ്ങള്ത്തന്നെ വലുതാണെന്ന് സംവിധായകന് ബ്ലെസി. ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ ആടുജീവിതത്തിനു വേണ്ടത്ര പരിഗണന കിട്ടാതെ പോയോ എന്ന ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു ബ്ലെസി ഇക്കാര്യം പറഞ്ഞത്. ഇതിനുത്തരം നിങ്ങള്‍ തന്നെ പറയൂവെന്ന് സദസിനോട് പറഞ്ഞപ്പോള്‍ നിറഞ്ഞ കയ്യടിയായിരുന്നു സദസില്‍.
സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തശേഷം വിദ്യാര്‍ഥികളോടു സംവദിക്കുകയായിരുന്നു ബ്ലെസി. ചടങ്ങില്‍ എസ്ജെസിസി പ്രിന്‍സിപ്പല്‍ റവ.ഡോ. മാത്യു മുരിയങ്കരി ആമുഖപ്രസംഗം നടത്തി. പ്രശസ്ത എഡിറ്ററും സംവിധായകനുമായ ബി. ലെനിന്,
പ്രശസ്ത ഛായാഗ്രാഹകനും എസ്ജെസിസി ഓഫ് മീഡിയ സ്റ്റഡീസ് വിഭാഗം ഡീനുമായ സണ്ണി ജോസഫ്, കോളജ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ്, വൈസ്പ്രിന്‍സിപ്പല്‍ ജോസഫ് തോമസ്, കെആര്‍എന്‍എന്‍ഐവിഎസ്എ ഡയറക്ടര്‍ പി.ആര്. ജിജോ, പ്രശസ്ത നിരൂപകനും അധ്യാപകനുമായ അജു കെ. നാരായണന്, മീഡിയ സ്റ്റഡീസ് എച്ച്ഒഡി നിസ സൂസന് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഫെസ്റ്റിവലിന്റെ ആദ്യ ദിനമായ ഇന്നലെ ബ്ലെസിയുടെ ആട് ജീവിതം പ്രദര്‍ശിപ്പിച്ചു. കോമ്പറ്റീഷന്, സ്റ്റുഡന്റ്സ് കോര്‍ണര്‍, ഡിറക്ടേഴ്സ് കോര്‍ണര്‍, അലുംമ്നി വിഭാഗങ്ങളിലായി 12 ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് സംഗീത നിശയും അരങ്ങേറി. ഫെസ്റ്റിവലിന്റെ രണ്ടാം ദിനമായ ഇന്നു രാഹുല്‍ സദാശിവന്റെ ബ്രഹ്മയുഗം പ്രദര്‍ശിപ്പിക്കും. ഫെസ്റ്റിവല്‍ നാളെ സമാപിക്കും.