ഫ്ളവറിംഗ് ക്യാമ്പിനു തുടക്കമായി
1594694
Thursday, September 25, 2025 11:41 PM IST
ഭരണങ്ങാനം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പാസ്വേഡ് 2025-26 ആദ്യ ഘട്ടമായ ട്യൂണിംഗില്നിന്നു തെരഞ്ഞെടുക്കപ്പെട്ട കോട്ടയം -ഇടുക്കി ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി നടത്തുന്ന ഫ്ളവറിംഗ് ക്യാമ്പിനു തുടക്കമായി.
ഭരണങ്ങാനം ഓശാന മൗണ്ടില്‍ നടക്കുന്ന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിശീലന ദ്വിദിന സഹവാസ ക്യാമ്പ് പാലാ ആര്‍ഡിഒ കെ.പി. ദീപ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. ഡോ. സിറിയക് തോമസ്, സിസിഎംവൈ കാഞ്ഞിരപ്പള്ളി പ്രിന്‍സിപ്പല്‍ ഡോ. പുഷ്പ മരിയന്‍, കോട്ടയം കളക്ടറേറ്റ് മൈനോരിറ്റി സെല്‍ ജൂണിയര്‍ സൂപ്രണ്ട് ജയശ്രീ, സിസിഎം വൈ തൊടുപുഴ പ്രിന്‍സിപ്പല്‍ ഡോ. വി.എന്‍. ഹസീന എന്നിവര്‍ പ്രസംഗിച്ചു.