ഭിന്നശേഷി കുട്ടികളുടെ കലാമേള
1594343
Wednesday, September 24, 2025 7:20 AM IST
ആർപ്പൂക്കര: ആർപ്പൂക്കര പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി ഉൾപ്പെടുത്തി ഭിന്നശേഷി കലാമേള ഉയരെ-2025 നടത്തി. ജ്ഞാനോദയം സ്പെഷൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട കലാമേള പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അരുൺ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അന്നമ്മ മാണി, എസ്സി കെ. തോമസ്, സബിത ജോമോൻ, സ്ഥിരം സമിതി അംഗങ്ങളായ വിഷ്ണു വിജയൻ, സുനിത ബിനു, ഓമന സണ്ണി, പഞ്ചായത്ത് അംഗങ്ങളായ റോയി പുതുശേരി, ജസ്റ്റിൻ ജോസഫ്, റോസിലി ടോമിച്ചൻ, ലൂക്കോസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.