ആപ്പുഴ സാംസ്കാരികകേന്ദ്രവും അങ്കണവാടിയും ഉദ്ഘാടനം ചെയ്തു
1594353
Wednesday, September 24, 2025 7:32 AM IST
കടുത്തുരുത്തി: മാതൃ, ശിശുക്ഷേമ പ്രവര്‍ത്തനങ്ങളിലെ അവിഭാജ്യഘടകമായ അങ്കണവാടികള്‍വഴി കുട്ടികള്‍ക്കും അമ്മമാര്‍ക്കും വേണ്ട പോഷകാഹാരങ്ങള്‍ നല്കാന് സര്‍ക്കാര്‍ മുന്കൈയെടുക്കുന്നുണ്ടെന്നു മന്ത്രി വി.എന്‍. വാസവന്. കടുത്തുരുത്തി പഞ്ചായത്തിലെ ആപ്പുഴ സാംസ്കാരികകേന്ദ്രത്തിന്റെയും അങ്കണവാടിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, പഞ്ചായത്തംഗങ്ങളായ സെലീനാമ്മ ജോര്‍ജ്, സ്കറിയ വര്‍ക്കി, ശ്രുതി ദാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.വി. സുനില്‍, നയനാ ബിജു, കൈലാസ് നാഥ്, നളിനി രാധാകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.