എലിക്കുളം പഞ്ചായത്തിൽ 16 ഉയരവിളക്കുകൾ
1594447
Wednesday, September 24, 2025 11:36 PM IST
പൈക: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് എലിക്കുളം പഞ്ചായത്തിലെ 16 കേന്ദ്രങ്ങളില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം 25, 26, 27 തീയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ ലൈറ്റുകളുടെ സ്വിച്ച്ഓണ്‍ കര്‍മം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് അധ്യക്ഷത വഹിക്കും.
ഇന്നു വൈകുന്നേരം 5.30ന് പൈക ആശുപത്രി കോമ്പൗണ്ട്, ആറിന് പൈക തിയറ്റര്‍പടി, 6.15ന് ഏഴാം മൈല്‍ ടേക്ക് എ ബ്രേക്ക്, 6.30ന് മടുക്കകുന്ന് പള്ളി ജംഗ്ഷന്, 6.45ന് അഞ്ചാംമൈല്‍, ഏഴിന് വഞ്ചിമല കവല, നാളെ വൈകുന്നേരം 5.30ന് പനമറ്റം കവല, ആറിന് ഇളങ്ങുളം ചന്തക്കവല, 6.15ന് ചെങ്ങളത്തുപറമ്പില്‍ ജംഗ്ഷന്, 6.30ന് ഇല്ലിക്കോണ്‍, 6.45ന് താഷ്കന്റ് കവല, 27നു വൈകുന്നേരം 5.30ന് മല്ലികശേരി പള്ളി ജംഗ്ഷന്, ആറിന് മല്ലികശേരി എസ്എന്‍ഡിപി ജംഗ്ഷന്, 6.15ന് അമ്പലവയല്‍, 6.30ന് പനച്ചിക്കല്‍ കവല, ഏഴിന് സെറിനിറ്റി ഹോം എന്നിവിടങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്ഓണ്‍ കര്‍മം നടത്തും.
വിവിധ യോഗങ്ങളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാമോള്‍, മെംബര്‍മാരായ ജയിംസ് ജീരകത്ത്, മാത്യൂസ് പെരുമനങ്ങാട്, യമുന പ്രസാദ്, സിനി ജോയി, ആശാമോള്‍ റോയി എന്നിവര്‍ പങ്കെടുക്കും.