തൃണമൂല്‍ കോണ്‍ഗ്രസ് മധ്യമേഖല ഓഫീസ് ഉദ്ഘാടനം
1594350
Wednesday, September 24, 2025 7:32 AM IST
കോട്ടയം: തൃണമൂല്‍ കോണ്‍ഗ്രസ് മധ്യമേഖല ഓഫീസ് കോട്ടയം ലോഗോസ് ജംഗ്ഷനില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി.വി. അന്‍വര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു.
ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഹംസ പാറക്കാട്, ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍, ജനറല്‍ സെക്രട്ടറി എം.എം. ഖാലിദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാലു ജി. വെള്ളിക്കര, അന്‍സാരി ഈരാറ്റുപേട്ട, അഡ്വ. സെബാസ്റ്റ്യന്‍ മണിമല, അഡ്വ. ഷൈജു കോശി, ലൗജിന് മാളിയേക്കല്‍, നോബി ജോസ് പനന്താനത്ത്, രാജേഷ് ഉമ്മന്‍ കോശി തുടങ്ങിയവര്‍ പ്രസംഗിച്ചു.