ജീവിതോത്സവം 2025 - ജില്ലാതല ഉദ്ഘാടനം
1594687
Thursday, September 25, 2025 11:41 PM IST
കാഞ്ഞിരപ്പള്ളി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജീവിതോത്സവം 2025ന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഡോ. കുര്യൻ താമരശേരി അധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല - രണ്ട് റീജിയണൽ കോഓർഡിനേറ്ററും കോട്ടയം ജില്ലാ കൺവീനറുമായ ആർ. രാഹുൽ പദ്ധതി വിശദീകരണം നടത്തി.
പ്രിൻസിപ്പൽ മേഴ്സി ജോൺ, കാഞ്ഞിരപ്പള്ളി ക്ലസ്റ്റർ കൺവീനർ ബിനോ കെ. തോമസ്, പിടിഎ പ്രസിഡന്റ് റെജി കൊച്ചുകരിപ്പാപറമ്പിൽ, എൻഎസ്എസ് ലീഡർ ജോ മരിയ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോബി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ കുട്ടികൾ ജീവിതോത്സവം പ്രതിജ്ഞയെടുത്തു.