വയലില്‍ വോളി: പാലാ സെന്റ് തോമസ് ഫൈനലില്‍
1594449
Wednesday, September 24, 2025 11:36 PM IST
പാലാ: സെന്റ് തോമസ് കോളജില്‍ നടന്നുവരുന്ന 44-ാമത് ബിഷപ് വയലില്‍ അഖില കേരള ഇന്റര്‍ കൊളീജിയറ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ പാലാ സെന്റ് തോമസ് കോളജ് ഫൈനലില്‍ പ്രവേശിച്ചു. അങ്കമാലി ഡി പോള്‍ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയെ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്ക് കീഴടക്കിയാണ് സെന്റ് തോമസ് ഫൈനലില്‍ പ്രവേശിച്ചത്. (സ്കോര്‍: 22-25, 25-21, 25-18, 21-25, 15-11).
ഇന്നലെ രാവിലെ നടന്ന മറ്റൊരു മത്സരത്തില്‍ അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിനെ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്ക് തേവര സേക്രഡ് ഹാര്‍ട്ട് കോളജ് തോൽപ്പിച്ചു. സ്കോര്‍: 25-19, 19-25, 25-23, 23-25, 17-15.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന പുരുഷവിഭാഗം രണ്ടാം സെമിഫൈനലില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് തേവര കോളജിനെ നേരിടും. വനിതാവിഭാഗം ഫൈനല്‍ നാളെ രാവിലെ ഏഴിനും പുരുഷ വിഭാഗം ഫൈനല്‍ നാളെ ഉച്ചകഴിഞ്ഞ് മൂന്നിനും ആരംഭിക്കും.