ദേശീയ ആയുര്‍വേദ ദിനാചരണം
1594342
Wednesday, September 24, 2025 7:20 AM IST
കോട്ടയം: പത്താമത് ദേശീയ ആയുര്‍വേദ ദിനാചരണ പരിപാടികൾക്കു തുടക്കമായി. കോട്ടയം നാഗമ്പടം ബസ്സ്റ്റാന്‍ഡില്‍ ‘ആയൂര്‍വേദം മാനവരാശിക്കും ഭൂമിക്കും’ എന്ന ആയുർവേദദിന സന്ദേശത്തെ ആസ്പദമാക്കി ഫ്ളാഷ് മോബും നടത്തി.
ഇന്നു രാവിലെ 9.15നു വിളംബര ജാഥ കോട്ടയം കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ ഫ്ളാഗ് ഓഫ് ചെയ്യും. ഐഎംഎ ഹാളിൽ 10.30ന് മന്ത്രി വി.എന്‍. വാസവന് ആയുര്‍വേദദിനം ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങള്‍ പ്രതിപാദിച്ച് സയന്റിഫിക്ക് സെഷനുകള്‍ ഉണ്ടായിരിക്കും.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ജില്ലയിലെ 80 സ്ഥാപനങ്ങളിലായി നടക്കും. ആയുർവേദത്തെ ജനകീയമാക്കുന്നതിന്റെ ഭാഗമായി ബോധവത്കരണ ക്ലാസുകള്‍, ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍, ആയുര്‍വേദ എക്സിബിഷന് തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.
പത്രസമ്മേളനത്തില്‍ കോട്ടയം ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. അജിത, ഐടിഎന്എഎം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ശരണ്യ, കെഎസ്ജിഎഎംഒഎ ജില്ലാ വൈസ്പ്രസിഡന്റ് ഡോ. ജുവല്‍ ജോസ്, മീഡിയ കമ്മിറ്റി കണ്‍വീനര്‍മാരായ ഡോ. അഞ്ജു ആര്. നായര്‍, ഡോ. രാമകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.