ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു
1594354
Wednesday, September 24, 2025 7:32 AM IST
വെച്ചൂർ: വെച്ചൂർ പഞ്ചായത്ത് 2025- 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് സ്വയംതൊഴിലിനായി പഞ്ചായത്തിലെ 26 ഡ്രൈവിംഗ് ലൈസൻസുള്ള വനിതകൾക്ക് ഇരുചക്രവാഹനം നൽകി .പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ കീർത്തിക്ക് ഇരുചക്ര വാഹനത്തിന്റെ താക്കോൽ കൈമാറി നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സോജി ജോർജ്, പി.കെ. മണിലാൽ, സ്വപ്ന മനോജ്, ബിന്ദു, ആൻസി, ശാന്തിനി, സെക്രട്ടറി അജയകുമാർ, വിഇഒ അരുൺ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേനാംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.