ആര്‍ജെഡി കളക്ടറേറ്റ് മാർച്ച് ഇന്ന്
1594667
Thursday, September 25, 2025 7:09 AM IST
കോട്ടയം: രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണം നടത്താനുള്ള നീക്കത്തില്‍ നിന്ന് ഇലക്ഷന് കമ്മീഷന് പിന്തിരിയണമെന്നാവശ്യപ്പെട്ടു രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ 10.30ന് കോട്ടയം കളക്ടറേറ്റിലെ ഇലക്ഷന് കമ്മീഷന് ഓഫീസിലേക്കു മാര്‍ച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അറിയിച്ചു.
ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മൊറേലി സമരം ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് ജില്ലാ ആശുപത്രി പരിസരത്തുനിന്നും പ്രകടനമായി പ്രവര്‍ത്തകര്‍ ഇലക്ഷന് കമ്മീഷന് ഓഫീസിലേക്കു നീങ്ങും.