ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു
1594352
Wednesday, September 24, 2025 7:32 AM IST
കുറുപ്പന്തറ: രോഗിയുമായിപ്പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. കോട്ടയം - എറണാകുളം റോഡില്‍ കുറുപ്പന്തറ മാര്‍ക്കറ്റിന് സമീപം ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് അപകടം. കളമശേരി മെഡിക്കല്‍ കോളജില്‍നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് രോഗിയുമായി പോകുന്പോഴാണ് അപകടമുണ്ടായത്.
നിയന്ത്രണംവിട്ട ആംബുലന്‍സ് റോഡില്‍ വട്ടം കറങ്ങി വൈദ്യുതി പോസ്റ്റിലും സമീപത്തെ കെട്ടിടത്തിന്റെ തൂണിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. രോഗിയെ മറ്റൊരു ആംബുലന്ലില് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
കടത്തുരുത്തി പോലീസ് അപകട സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഏറ്റുമാനൂരില്‍ ആംബുലന്‍സ് കാറിലിടിച്ച് മെയില്‍ നഴ്സിന് ജീവന് നഷ്ടപ്പെട്ട സഭംവമുണ്ടായിരുന്നു.