കൊക്കോ കർഷക സെമിനാറും പഠനക്ലാസും
1594684
Thursday, September 25, 2025 11:41 PM IST
മണിമല: ബ്രൗൺ ഗോൾഡ് കൊക്കൊ പ്രൊഡ്യൂസർ കന്പനി, സിപിസിആർഐ, നബാർഡ്, മണിമല ലയൺസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊക്കോ കർഷക സെമിനാറും പഠനക്ലാസും നടത്തി. നബാർഡ് കേരള സിജിഎം നാഗേഷ്കുമാർ അനുമല ഉദ്ഘാടനം ചെയ്തു. നബാർഡ് ജില്ലാ മാനേജർ റെജി വർഗീസ് അധ്യക്ഷത വഹിച്ചു.
കായംകുളം തോട്ടവിള ഗവേഷണകേന്ദ്രം മേധാവി ഡോ. റെജി ജെ. തോമസ്, എസ്. രാജേഷ് കുമാർ, വി.ജെ. ജോർജ് കുളങ്ങര, ലാലിച്ചൻ ഫ്രാൻസിസ്, ടോം ജോർജ്, പ്രഫ. സണ്ണി സ്കറിയ, ഡോ. കെ.എം. അനസ് തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച കൊക്കോ കർഷകനുള്ള ദേശീയ അവാർഡ് നേടിയ കെ.ജെ. വർഗീസിനെ യോഗത്തിൽ അനുമോദിച്ചു. ഡോ. എ. ജോസഫ് രാജ്കുമാർ, അജീഷ് പി. ജോസഫ് എന്നിവർ ക്ലാസ് നയിച്ചു.