ലഹരിവിരുദ്ധ ബോധവത്കരണവുമായി മമ്മൂട്ടി ഫൗണ്ടേഷന്റെ ‘വഴികാട്ടി’ പദ്ധതി
1594450
Wednesday, September 24, 2025 11:36 PM IST
പാലാ: ചലച്ചിത്രതാരം മമ്മൂട്ടി നേതൃത്വം നല്കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ‘വഴികാട്ടി’ പദ്ധതിയുടെ ഭാഗമായി മുത്തോലി സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ഡോ. സിറിയക് തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ. ഡോ. മാത്യു ആനത്താരക്കല്‍ സിഎംഐ അധ്യക്ഷത വഹിച്ചു. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴ, ശ്രീരാമകൃഷ്ണ മഠം മേധാവി വീധസംഗാനന്ദ, പ്രിന്‍സിപ്പല്‍ മിനി മാത്യു, ഹെഡ്മിസ്ട്രസ് ട്രീസാ പി.ജെ. മേരി, ഡോ. റൂബിള്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു.
വഴികാട്ടിയുടെ കീഴിലുള്ള ടോക്ക് ടു മമ്മൂക്ക എന്ന പദ്ധതിയിലൂടെ ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങളും കൗണ്‍സലിംഗ് പോലെയുള്ള ആവശ്യങ്ങളും ഒരു ഹെല്‍പ്പ് ലൈനിലൂടെ അറിയിക്കാം. വിവിധ പദ്ധതികളിലൂടെ കുട്ടികള്‍ക്കായുള്ള സൗജന്യ റോബോട്ടിക് സര്‍ജറി, സൗജന്യ ഹൃദയ വാല്‍വ് സര്‍ജറി, സൗജന്യ വൃക്ക ട്രാന്സ്പ്ലാന്റേഷന്, വിവിധങ്ങളായ ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ഫൗണ്ടേഷന് നടത്തുന്നു.