രാഷ്ട്രീയത്തിനൊപ്പം കായികകരുത്തിലും മുന്നേറാന്‍ ഫുട്ബോള്‍ മത്സരവുമായി യൂത്ത്ഫ്രണ്ട്-എം നിയോജകമണ്ഡലം കമ്മിറ്റി
1594357
Wednesday, September 24, 2025 7:32 AM IST
കടുത്തുരുത്തി: രാഷ്ട്രീയത്തിനൊപ്പം കായികകരുത്തിലും മുന്നേറാന്‍ ഫുട്ബോള്‍ മത്സരവുമായി യൂത്ത്ഫ്രണ്ട്-എം നിയോജക മണ്ഡലം കമ്മിറ്റി. കെ.എം. മാണിയുടെ സ്മരണാര്‍ഥമാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചതെന്നു യൂത്ത്ഫ്രണ്ട്-എം നിയോജകമണ്ഡലം പ്രസിഡന്റ് ബിബിന്‍ വെട്ടിയാനിയില് പറഞ്ഞു. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 12 മണ്ഡലം കമ്മിറ്റികളാണ് മത്സരത്തില്‍ മാറ്റുരച്ചത്. ഫൈനല്‍ മത്സരം 26ന് വൈകുന്നേരം 6.30 ന് മാഞ്ഞൂര്‍ ബീസാ ക്ലബ്ബില്‍ നടക്കും. ജോസ് കെ. മാണി എംപി സമ്മാനങ്ങള്‍ വിതരണം ചെയ്യും.
സെമിഫൈനലില്‍ മാഞ്ഞൂര്‍, കുറവിലങ്ങാട് മണ്ഡലം കമ്മിറ്റികള്‍ തമ്മിലാണ് ആദ്യമത്സരം. രണ്ടാം മത്സരത്തില്‍ മരങ്ങാട്ടുപിള്ളി, ഉഴവൂര്‍ മണ്ഡലം കമ്മിറ്റിയെ നേരിടും. മത്സരങ്ങളുടെ ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജും നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ടി. കീപ്പുറവും തമ്മില്‍ പന്തുതട്ടി ഉദ്ഘാടനം ചെയ്തു.