അമലഗിരി ബികെ കോളജിൽ എൻഎസ്എസ് വാരാഘോഷം
1594652
Thursday, September 25, 2025 6:40 AM IST
അതിരമ്പുഴ: അമലഗിരി ബികെ കോളജ് എൻഎസ്എസ് യൂണിറ്റിൽ എൻഎസ്എസ് വാരാഘോഷം ആരംഭിച്ചു. അതിരമ്പുഴയിലെ വൃദ്ധമന്ദിരമായ അബ്രോ ഭവൻ സന്ദർശിച്ച് ആവശ്യമായ മരുന്നുകളും വസ്ത്രങ്ങളും എൻഎസ്എസ് വോളന്റിയേഴ്സ് സമ്മാനിച്ചു.
വയോജനങ്ങൾക്ക് കൊടുക്കേണ്ട ബഹുമാനവും പരിഗണനയും എത്രത്തോളമുണ്ടാകണമെന്ന് പുതുതലമുറയ്ക്ക് പഠിക്കാനുള്ള അവസരമാണിതെന്ന് ബികെ കോളേജ് പ്രിൻസിപ്പൽ ഡോ. മിനി തോമസ് പറഞ്ഞു.
പ്രോഗ്രാം ഓഫീസർമാരായ മെൽബി ജേക്കബ്, ഡോ. പ്രിൻസി പി. ജയിംസ്, ഡോ. സിസ്റ്റർ ദീപാ കെ. തോമസ് എന്നിവർ പ്രസംഗിച്ചു.