മദ്യ-ലഹരിവിരുദ്ധ സമിതി നേതൃസമ്മേളനം
1594666
Thursday, September 25, 2025 7:09 AM IST
ചങ്ങനാശേരി: കെസിബിസി ചങ്ങനാശേരി അതിരൂപത മദ്യ-ലഹരിവിരുദ്ധ സമിതി നേതൃസമ്മേളനം അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടര്‍ ഫാ. ജിന്‍സ് ചോരേട്ട് ചാമക്കാല അധ്യക്ഷത വഹിച്ചു.
അതിരൂപത ജനറല്‍ സെക്രട്ടറി തോമസുകുട്ടി മണക്കുന്നേല്‍, ജോസി കല്ലുകളം, ബേബിച്ചന് പുത്തന്‍പറമ്പില്‍, ടി.എം. മാത്യു, ഔസേപ്പച്ചന് ചെറുകാട്, ബിജു കൊച്ചുപുരയ്ക്കല്‍, ഷാജി വാഴേപ്പറമ്പില്‍, ബേബിച്ചന് ഇഞ്ചിപ്പറമ്പില്‍, ജോണ്സണ് കൊച്ചുതറ, സിസി അമ്പാട്ട്, ജെമിനി എന്നിവര്‍ പ്രസംഗിച്ചു.