എസ്ബി ഹയർ സെക്കൻഡറിയിൽ റേഞ്ചര്‍ യൂണിറ്റ് ഉദ്ഘാടനം
1594665
Thursday, September 25, 2025 7:05 AM IST
ചങ്ങനാശേരി: എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയതായി ആരംഭിച്ച ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് റേഞ്ചര്‍ യൂണിറ്റിന്റെ ഉദ്ഘാടനം അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് നിര്‍വഹിച്ചു.
സ്കൂള്‍ മാനേജര്‍ റവ.ഡോ. സമ്മേളനത്തില്‍ ടോണി ജോസഫ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. റോജി വല്ലയില്‍, ആന്‍സി മേരി ജോണ്‍, ജോസഫ് വര്‍ഗീസ്, അഞ്ജന ജെ., അമ്പിളി വി., ട്വിങ്കിള്‍ പി. ജോണ്‍, രഞ്ജിത്ത് മാനുവല്‍, പ്രിന്‍സി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
ലഹരിവിരുദ്ധ സെമിനാര്‍ എക്സൈസ് റേഞ്ച് ഓഫീസ് പ്രിവന്റീവ് ഓഫീസര്‍ രാജേഷ് ആര്. ക്ലാസ് നയിച്ചു.