പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ രജത ജൂബിലി സമാപനം 28ന്
1594685
Thursday, September 25, 2025 11:41 PM IST
പുഞ്ചവയൽ: സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ രജത ജൂബിലി സമാപനവും സ്നേഹ ഭവനത്തിന്റെ വെഞ്ചെരിപ്പും 28ന് നടക്കും. രാവിലെ ഒന്പതിന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാനയർപ്പിക്കും. 11ന് നടക്കുന്ന രജത ജൂബിലി സമ്മേളനം വികാരി ഫാ.സെബാസ്റ്റ്യൻ കിടങ്ങത്താഴത്തിന്റെ അധ്യക്ഷതയിൽ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 2.30ന് ജൂബിലിയുടെ ഭാഗമായി നിർമിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ വെഞ്ചെരിപ്പ് നടക്കും. രാത്രി എഴിന് നാടകം.
ഫാ. വർഗീസ് പരിന്തിരിക്കൽ പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ വികാരിയായിരിക്കെ 1997 ജൂൺ എട്ടിന് പുഞ്ചവയൽ പുതിയ പള്ളിയുടെ ശിലാസ്ഥാപനം മാർ മാത്യു വട്ടക്കുഴി നിർവഹിച്ചു. 2000 ഒക്ടോബർ ഒന്നിനായിരുന്നു പുതിയ ദേവാലയത്തിന്റെ കൂദാശ.