മികച്ച 2% ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഡോ. സാബു തോമസ്
1594650
Thursday, September 25, 2025 6:40 AM IST
കോട്ടയം: സ്റ്റാന്‍ഫോർഡ് സര്‍വകലാശാലയുടെ ലോകത്തിലെ മികച്ച രണ്ടു ശതമാനം ശാസ്ത്രഞ്ജരുടെ പട്ടികയില്‍ എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് സ്ഥാനം പിടിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അഭിമാന സ്ഥാപനമായ ട്രിവാന്‍ഡ്രം എന്‍ജിനിയറിംഗ് സയന്‍സ് ആന്‍ഡ് റിസര്‍ച്ച് പാര്‍ക്ക് (ട്രെസ് പാര്‍ക്ക്) ചെയര്മാന് കൂടിയായ ഡോ. സാബു തോമസിന് ലഭിച്ച സാര്‍വദേശീയ അംഗീകാരം കേരളീയ ഉന്നത വിദ്യാഭ്യാസ മേഖലയുടെ യശസ്സുയര്ത്തിയിരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു.
പോളിമര്‍ സയന്‍സിലും നാനോ ടെക്നോളജിയിലും മെറ്റീരിയല്‍സ് എന്‍ജിനിയറിംഗിലും നല്കുന്ന മികവാര്‍ന്ന സംഭാവനകള്‍ക്കാണ് ഡോ. സാബു തോമസ് ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.