നെല്‍കര്‍ഷകരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കരുത്: എന്കെഎസ്എസ് സമ്മേളനം
1594360
Wednesday, September 24, 2025 7:38 AM IST
ചങ്ങനാശേരി: മങ്കൊമ്പില്‍ നടക്കുന്ന നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന സമ്മേളത്തിനു മുന്നോടിയായി ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ചങ്ങനാശേരി നിയോജകമണ്ഡലം കണ്വന്ഷന് ചേര്‍ന്നു. സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. അന്നമൂട്ടുന്നവന്റെ അന്നം മുട്ടിക്കുകയാണ് കേരള സര്‍ക്കാരെന്നും നെല്ല് ഉത്പാദിപ്പിക്കുന്ന കര്‍ഷകരെ ദ്രോഹിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് പറമ്പിശേരി അധ്യക്ഷനായിരുന്നു. കുട്ടനാട്ടിലെത്തുന്ന കേന്ദ്ര കൃഷിമന്ത്രിക്കു സമര്‍പ്പിക്കുന്ന നിവേദനത്തിലെ ആവശ്യങ്ങള്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.ഡി. സതീശന് അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.ബി. മോഹനന്, ലാലിച്ചന്‍ പള്ളിവാതുക്കല്‍, സണ്ണി തോമസ്, ജി. സൂരജ്, ശര്‍മ വാലടി, ജയന് തൊട്ടാശേരി, അനിയന്‍കുഞ്ഞ്, ജിക്കു കുര്യാക്കോസ്, സോണി കളരിക്കല്‍, വിനോദ് കോവൂര്‍, ബൈജു സെബാസ്റ്റ്യന്‍, കെ.എ. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.