അരുവിത്തുറ കോളജ് യൂണിയൻ ഉദ്ഘാടനം: ജെയ്ക്സ് ബിജോയി നിർവഹിച്ചു
1594668
Thursday, September 25, 2025 1:17 PM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജിലെ യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയ് നിർവഹിച്ചു.
ചടങ്ങിൽ ആർട്സ് ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സിനിമാ താരവും നർത്തകനുമായ റംസാൻ നിർവഹിച്ചു. യൂണിയൻ ചെയർമാൻ ആദിൽ ബഷീർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, യൂണിയൻ ജനറൽ സെക്രട്ടറി ജോൺസൺ ജോണി, വൈസ് ചെയർപേഴ്സൺ എയ്ഞ്ചലീനാ മനോജ്, കോഓർഡിനേറ്റർ ഡോ. തോമസ് പുളിക്കൻ, യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.