ജില്ല ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ് ചെമ്മലമറ്റത്ത്
1594681
Thursday, September 25, 2025 11:41 PM IST
ചെമ്മലമറ്റം: പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കോട്ടയം റവന്യൂ ജില്ല ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിന് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ആതിഥേയത്വം വഹിക്കും കോട്ടയം ജില്ലയിലെ 13 സബ്ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് മാറ്റുരയ്ക്കുന്നത്. സബ്ജൂനിയർ, ജൂനിയർ, സീനിയർ, എന്നീ വിഭാഗങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ട്.
ആറു വിഭാഗങ്ങളിലും ആദ്യ രണ്ടു സ്ഥാനം നേടുന്നവർ പാലക്കാട്ടു നടക്കുന്ന സംസ്ഥാന ചെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. ഇന്ന് രാവിലെ 8 30ന് രജിസ്ട്രേഷൻ ആരംഭിക്കും. 9 30ന് ഹെഡ്മാസ്റ്റർ ജോബറ്റ് തോമസ്, സ്കൂൾ മാനേജർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ എന്നിവരുടെ സാന്നിധ്യത്തിൽ മത്സരം ആരംഭി ക്കും. ലോക ഫെഡറേഷൻ, ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ എന്നിവയുടെ നിയമാവലി പ്രകാരം ലീഗ് അടിസ്ഥാനത്തിൽ ആയിരിക്കും മത്സരങ്ങൾ നടത്തുന്നത്. അന്താരാഷ്ട്രസ് ആർബിറ്റർ, ചെമ്മലമറ്റം സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായ ജിസ്മോൻ മാത്യു മത്സരങ്ങൾ നിയന്ത്രിക്കും.