ഫ്രാന്‍സിസ് ജോര്‍ജ് എംപിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു
1594695
Thursday, September 25, 2025 11:41 PM IST
കോട്ടയം: സ്റ്റാര്‍ ജംഗ്ഷനില്‍ പുതിതായി ആരംഭിച്ച കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപിയുടെ പുതിയ ഓഫീസ് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ, പി.സി. തോമസ്, ജോയി ഏബ്രഹാം, യുഡിഎഫ് ജില്ലാ ചെയര്മാന് ഇ.ജെ. ആഗസ്തി, കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, കെ.എഫ്. വര്‍ഗീസ്, ഏബ്രഹാം കലമണ്ണില്‍, ജോസ് വള്ളമറ്റം, എം.പി. ജോസഫ്, ജയ്സണ്‍ ജോസഫ്, കുസുമാലയം ബാലകൃഷ്ണന്, തോമസ് കണ്ണന്തറ, എ.കെ. ജോസഫ്, സന്തോഷ് കാവുകാട്ട്, ജോസ് അമ്പലക്കുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്റ്റാര്‍ ജംഗ്ഷനിലുള്ള കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിനോടു ചേര്‍ന്നാണ് എംപി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എംപി ഓഫീസിലെ ഫോണ്‍ നമ്പര്‍: 94474 10002.