മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഹൃദയത്തെക്കുറിച്ച് ചോദിക്കാം പ്രോഗാം
1594678
Thursday, September 25, 2025 11:41 PM IST
പാലാ: ലോക ഹൃദയദിനാഘോഷങ്ങളുടെ ഭാഗമായി മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കു വേണ്ടി ഹൃദയത്തെക്കുറിച്ച് ചോദിക്കാം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയും ലൈവ് ഫോണ്‍ ഇന്‍ പ്രോഗ്രാമും ശ്രദ്ധേയമായി. ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ചും ആധുനിക ഹൃദയചികിത്സകളെ കുറിച്ചും വിദഗ്ധ ഡോക്ടര്‍മാര്‍ മറുപടി നല്കി.
കാര്‍ഡിയാക് സയന്‍സസ് വിഭാഗം മേധാവി ഡോ. എച്ച് . രാംദാസ് നായിക്, സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. രാജു ജോര്‍ജ്, ഡോ. ജെയിംസ് തോമസ്, ഡോ. ബിബി ചാക്കോ ഒളരി, ഡോ. രാജീവ് എബ്രഹാം, കാര്‍ഡിയാക് തൊറാപിക് ആന്‍ഡ് വാസ്കുലാര്‍ സര്‍ജറി വിഭാഗം മേധാവി ഡോ. സി. കൃഷ്ണന് എന്നിവര്‍ ചര്‍ച്ചയ്ക്കും പൊതുജനങ്ങളുടെ സംശയങ്ങള്‍ക്കും മറുപടി നല്കി.
കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി.എന്‍. നിതീഷ് മോഡറേറ്ററായി.