മൊബൈൽ മോഷ്ടാവ് പിടിയിൽ
1594356
Wednesday, September 24, 2025 7:32 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് പരിസരത്ത് സ്ഥിരമായി മൊബൈൽ മോഷണം നടത്തിവന്ന മള്ളൂശേരി പാറയ്ക്കൽ പെരുമ്പായിക്കാട് സലിം പി.എ. എന്നയാളെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കോട്ടയം ഈസ്റ്റ്, വെസ്റ്റ്, ഗാന്ധിനഗർ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ കോടതിയിൽ വിചാരണ നേരിട്ടുവരികയാണ്. കൂടുതൽ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
ഗാന്ധിനഗർ പോലീസ്സ്റ്റേഷൻ എസ്എച്ച്ഒ ടി. ശ്രീജിത്ത്, എസ്ഐ ജയപ്രകാശ് എൻ., എസ്സി പിഒമാരായ രഞ്ജിത് ടി.ആർ., സുനു ഗോപി, ശ്രീനിഷ് തങ്കപ്പൻ, ശ്രീജിത്ത്, രാജീവ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.