കൈപ്പുഴയിൽ ബൈക്ക് ബസിനടിയിൽപ്പെട്ടു
1594346
Wednesday, September 24, 2025 7:20 AM IST
കൈപ്പുഴ: കൈപ്പുഴയിൽ ബൈക്ക് തെന്നി മറിഞ്ഞു സ്വകാര്യ ബസിനടിയിൽപ്പെട്ടു. കല്ലറ-കൈതക്കനാൽ റോഡിലെ കൈപ്പുഴ ഇല്ലിച്ചോട് ജംഗഷ്നിൽ ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം.
കല്ലറ സ്വദേശിയായ സേതു മാധവൻ ബൈക്കിൽ കോട്ടയത്തേക്ക് പോകുമ്പോൾ തെന്നി മറിഞ്ഞ് എതിരേ വന്ന സ്വകാര്യ ബസിനടിയിലകപ്പെടുകയായിരുന്നു.
സേതുമാധവൻ എതിർവശത്തേക്ക് വീണതിനാൽ ശരീരത്തിലൂടെ ബസ് കയറാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടു.