ജില്ലയിലെ വികസന സദസിന് 26-ന് അകലക്കുന്നത്ത് തുടക്കം
1594344
Wednesday, September 24, 2025 7:20 AM IST
അകലക്കുന്നം: സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ അഞ്ചു വർഷകാലത്തെ വികസന പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുന്നതിനും ജനാഭിപ്രായം സ്വരൂപിക്കുന്നതിനുമായി നടത്തുന്ന വികസന സദസ് ജില്ലയിൽ അകലക്കുന്നം പഞ്ചായത്തിൽ ആരംഭിക്കും.
26ന് രാവിലെ 10.30 നു പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും. പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിക്കും.