തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിലെ ഉത്സവങ്ങളെന്ന് പ്രഫ.ഡോ. സി.എ. ജോസുകുട്ടി
1594935
Friday, September 26, 2025 1:43 PM IST
അരുവിത്തുറ: തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിലെ ഉത്സവങ്ങളാണെന്ന് കേരള യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയും സാമൂഹ്യ ശാസ്ത്രഞ്ജനുമായ പ്രഫ.ഡോ. സി.എ. ജോസുകുട്ടി. ജനാധിപത്യത്തിൽ സ്ഥായിയായ ശരികളില്ല. പലരുടെ ശരികൾ ചേരുന്നതാണ് ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യം, ജനങ്ങൾ, തെരഞ്ഞടുപ്പ് എന്ന വിഷയത്തിൽ അരുവിത്തുറ സെന്റ് ജോർജസ് കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം കേരള യൂണിവേഴ്സിറ്റിയുടെ സർവേ റിസർച്ച് സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന തദേശ തെരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പുകളിൽ പ്രീപോൾ, പോസ്റ്റ് പോൾ സർവേകൾ സംഘടിപ്പിക്കുന്നതിന് കേരള യൂണിവേഴ്സിറ്റിയുടെ സർവേ റിസർച്ച് സെന്ററുമായി അരുവിത്തുറ കോളജ് ധാരണാപത്രം ഒപ്പുവച്ച സാഹചര്യത്തിൽ എല്ലാവിധ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ പ്രഫ.ഡോ. സിബി ജോസഫ്, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കൻ, അധ്യാപകരായ സിറിൾ സൈമൺ, അനിറ്റ് ടോം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.