സി.എഫ്. തോമസിന്റെ അഞ്ചാം ചരമവാര്‍ഷിക അനുസ്മരണം നാളെ
1594931
Friday, September 26, 2025 7:08 AM IST
ചങ്ങനാശേരി: കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനും മുന്‍മന്ത്രിയും നാല്പതുവര്ഷം ചങ്ങനാശേരി എംഎല്‍എയുമായിരുന്ന സി.എഫ്. തോമസിന്റെ അഞ്ചാം ചരമവാര്‍ഷിക അനുസ്മരണവും 101 പേര്‍ക്ക് ഡയാലിസിസ് കിറ്റ് വിതരണവും നാളെ നടക്കും.
രാവിലെ പത്തിന് കവല ജംഗ്ഷനില്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം മെത്രാപ്പോലീത്തന്‍പള്ളിയിലെ കബറിടത്തില്‍ പ്രാര്‍ഥന നടക്കും.തുടര്‍ന്ന് അമൃത ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും.
കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് പി.എന്‍. നൗഷാദ് അധ്യക്ഷത വഹിക്കും. ഫ്രാന്‍സിസ് ജോര്‍ജ് എപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍, മുന്‍മന്ത്രി കെ.സി. ജോസഫ്, ജോയി ഏബ്രഹാം, ഇ.ജെ. ആഗസ്തി, ജോസി സെബാസ്റ്റ്യന്‍,
ഫില്‍സണ്‍ മാത്യുസ്, നാട്ടകം സുരേഷ്, അസീസ് ബെഡായില്, പി.എച്ച്. നാസര്‍. കെ.എഫ്.വര്‍ഗീസ്, ജയ്സണ്‍ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, വി.ജെ. ലാലി, ബെന്നി മണ്ണാകുന്നേല്‍, സുധീര്‍ ശങ്കലമംഗലം, ജയിംസ് കലാവടക്കന്‍ എന്നിവര്‍ പ്രസംഗിക്കും.