ചങ്ങനാശേരി റവന്യു ടവറിന് അടിമുടി നവീകരണം
1594930
Friday, September 26, 2025 7:08 AM IST
ചങ്ങനാശേരി: ചങ്ങനാശേരി താലൂക്കിന്റെ ഭരണസിരാകേന്ദ്രമായ റവന്യു ടവറിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 1.81 കോടിയുടെ പദ്ധതി അനുവദിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എയുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍നിന്നാണ് പണം അനുവദിച്ചത്.
കാലഹരണപ്പെട്ട് ജീര്‍ണാവസ്ഥയിലായ ലിഫ്റ്റുകളില്‍ ആളുകള്‍ കുടുങ്ങുന്നത് പതിവായിരുന്നു. ടോയ്ലറ്റുകള് പലതും ദുര്‍ഗന്ധപൂരിതമായിരുന്നു. കെട്ടിടത്തിന്റെ ചില ഭാഗങ്ങളില്‍ ചോര്‍ച്ചയും അനുഭവപ്പെടുന്നുണ്ട്. വിവിധ സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ടവറിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനാണ് പണം അനുവദിച്ചത്.
റവന്യു ടവറിന്റെ ശോച്യാവസ്ഥ പരിഹരിക്കും
റവന്യു ടവറിന്റെ ടോയ്ലെറ്റും മറ്റ് അനുബന്ധ സംവിധാനങ്ങളും ഇതിനോടകം വൃത്തിയാക്കിയിരുന്നു. ടവറിന് ചുറ്റും കൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ മാറ്റുകയും ഈ പ്രദേശം പാര്‍ക്കിംഗിനായി ഇന്റര്‍ലോക്ക് പാകി സജ്ജീകരിക്കുകയും ചെയ്തു. ചെറുമഴയത്ത് പോലും ചോര്‍ന്നൊലിച്ചിരുന്ന സെന്റര്‍ റൂഫ് മാറ്റി പുതിയത് സ്ഥാപിച്ചു.
പാര്‍ക്കിംഗ് ക്രമീകരണം മെച്ചപ്പെടുത്താന്‍ ഫിഷ് ബോണ്‍ പാര്‍ക്കിംഗ് സംവിധാനം കൊണ്ടുവന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ മറ്റ് പ്രൈവറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മാലിന്യം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ കൃത്യമായ നിര്‍ദേശം നല്‍കുകയും മോണിറ്ററിംഗിന് തഹസില്‍ദാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
ജോബ് മൈക്കിള്‍ എംഎല്‍എ
അറ്റകുറ്റപ്പണികള്‍ക്ക് 1.81 കോടിയുടെ പദ്ധതി
പുതിയതായി നാല് ലിഫ്റ്റുകള്‍ സ്ഥാപിക്കും.
റവന്യു ടവറിന്റെ പരിസരം മുഴുവന്‍ ഇന്റര്‍ലോക്കുകള്‍ പാകി വൃത്തിയാക്കും. ഇതിലേക്കായി 52 ലക്ഷം രൂപ വകയിരുത്തും.
പുതിയതായി പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ ഒരുക്കും.
30 ലക്ഷംരൂപ മുടക്കി അഗ്നിരക്ഷാ സംവിധാനങ്ങള്‍ പുനര്‍നിര്‍മിക്കും.
ടോയ്ലെറ്റ്, വേസ്റ്റ് മാനേജ്മെന്റ് സംവിധാനങ്ങള്‍ നവീകരിക്കും.
മറ്റ് അനുബന്ധ സംവിധാനങ്ങളും ക്രമീകരണങ്ങളും ക്രമീകരിക്കും.