മുന്‍മന്ത്രി ഇ. ജോണ്‍ ജേക്കബിന്റെ ചരമവാര്‍ഷികം ഇന്ന്
1594934
Friday, September 26, 2025 7:08 AM IST
ചങ്ങനാശേരി: കെ. കരുണാകരന്, എ.കെ. ആന്റണി മന്ത്രിസഭകളില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന ഇ. ജോണ്‍ ജേക്കബിന്റെ 47-ാം ചരമവാര്‍ഷികം ഇന്ന്. കുട്ടനാട് കര്‍ഷകസംഘം, കേരള കര്‍ഷക ഫെഡറേഷന് സംഘടനകളുടെ സ്ഥാപക പ്രസിഡന്റായിരുന്നു. 1913 ഓഗസ്റ്റ് 23ന് എടത്വ മാങ്കോട്ടയില് ഇ.ജെ. ജോണ്‍ വക്കീലിന്റെയും അന്നമ്മയുടെയും മകനായി ജനിച്ചു.
സഹോദരന് ഇ. ജോണ്‍ ഫിലിപ്പോസ് തിരുവിതാംകൂര്‍-തിരുക്കൊച്ചി മന്ത്രിയായിരുന്നു. സൈനികസേവനത്തിനുശേഷം മടങ്ങിയെത്തിയ ഇ. ജോണ്‍ ജേക്കബ് മുഴുവന്‍ സമയ കര്‍ഷകനായിരുന്നു. വിമോചന സമരം കോണ്‍ഗ്രസിലേക്കും പിന്നീട് കേരള കോണ്‍ഗ്രസിലേക്കും ആകര്‍ഷിക്കപ്പെട്ടു.
കര്ഷകന് രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു. കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ഒന്നിച്ചപ്പോള്‍ ഇ. ജോണ്‍ ജേക്കബ് ഐക്യ കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാനായി.